Sale!

ശ്രീമദ് ഭാഗവതം (ഗദ്യം )- രമേശ് പുല്ലേലിൽ

1,400.00

 

Categories: , Tag:

Description

ഭാരതത്തിന്റെ ആത്മീയ ചൈതന്യത്തിന്റെ ആത്മാവാണ് ശ്രീമഹാഭാഗവതം. മനുഷ്യജീവിതത്തിന്റെ സകല സങ്കീർണതകളും പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഭഗവാൻ കൃഷ്ണന്റെ ജീവിതത്തിലൂടെയും സംഭവങ്ങളിലൂടേയും മനസ്സിലാക്കിത്തരുന്ന ഭാഗവതം അതുകൊണ്ടുതന്നെയാണ് കാലാതീതമാകുന്നതും. എന്താണ് ധർമ്മം, ആരാണ് ധർമ്മിഷ്ഠൻ, ഒരു മനുഷ്യജീവിതത്തിൽ അനുവർത്തിക്കേണ്ട ധർമ്മ മാർഗ്ഗങ്ങൾ എങ്ങനെയൊക്കെയാണ് അങ്ങനെയങ്ങനെ സമാധാനപൂർണമായ ജീവിതത്തിനും അതിലൂടെ ആത്യന്തികമായ മോക്ഷത്തിലേക്കുമുള്ള വലിയൊരു വഴികാട്ടിയും വഴിവിളക്കുമായ ഭാഗവതം ഏറ്റവും ജനകീയമായ ആത്മീയ ഗ്രൻഥം കൂടിയാണ്.

സംസ്കൃതത്തിലും മലയാളത്തിലുമുള്ള ഭാഗവതം നമുക്ക് സുപരിചിതമാണ്. സപ്താഹവേദികളിലെ പ്രഭാഷണങ്ങളിലൂടെ ജനകീയമായ ഭാഗവതം, ലളിത ഗദ്യരൂപത്തിൽ അധികം പ്രചാരത്തിലില്ല. ആ ഒരു കുറവാണ് ശ്രീ രമേശ് പുല്ലേലിൽ ഇവിടെ പരിഹരിക്കുന്നത്. വര്ഷങ്ങളെടുത്ത ഒരു മഹാതപസ്യയുടെ ഫലമാണ് ഈ പുസ്തകം. കുട്ടികൾക്ക് പോലും വായിച്ചുമനസ്സിലാക്കാവുന്ന ലളിതഗദ്യത്തിൽ തയ്യാറാക്കിയ മഹാഭാഗവതത്തിന്റെ ഗദ്യ തർജ്ജിമ.

Demi 1/4, ഹാർഡ് ബൈൻഡ് , പേജ്-580

 

 

 

 

 

 

 

 

Reviews

There are no reviews yet.

Be the first to review “ശ്രീമദ് ഭാഗവതം (ഗദ്യം )- രമേശ് പുല്ലേലിൽ”